കൊവിഡ് പോസിറ്റീവായിരുന്ന യുവതി ഇര‌ട്ടക്കുട്ടികൾക്ക് ജന്മം നൽകി, കുഞ്ഞുങ്ങൾ കൊവിഡ് നെഗറ്റീവ്

ശ്രീനഗർ| അഭിറാം മനോഹർ| Last Updated: ബുധന്‍, 21 ഏപ്രില്‍ 2021 (13:26 IST)
ശ്രീനഗർ: കൊവിഡ് പോസിറ്റീവായിരുന്ന യുവതി ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. ജമ്മു ​ഗാന്ധിന​ഗറിലെ എംസിഎച്ച് ഹോസ്പിറ്റലിൽ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. അതേസമയം കുട്ടികൾ ആരോഗ്യവതികളാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

ആദ്യമായാണ് എംസിഎച്ച് ആശുപത്രിയിൽ കൊവിഡ് പോസിറ്റീവായ സ്ത്രീയെ ശസ്ത്രക്രിയക്ക് വിധേയയാക്കുന്നത്. എംസിഎച്ച് ആശുപത്രിയിലെ സാങ്കേതിക വിദ​ഗ്ധരുടെ സഹായത്തോടെ ജമ്മുവിലെ ശ്രീ മഹാരാജ ​ഗുലാബ് സിം​ഗ് ആശുപത്രിയിലെയും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ വിദ്​ഗ്ധ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കുഞ്ഞുങ്ങൾ കൊവിഡ് നെ​ഗറ്റീവാണ്. കൊവിഡ് പോസിറ്റീവായതിനാൽ കുഞ്ഞുങ്ങളെ മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. ശസ്‌ത്രക്രിയ സംഘത്തിലുണ്ടായിരുന്ന ഡോ അരുൺ വെളിപ്പെടുത്തി.


2020 മുതൽ എംസിഎച്ച് ആശുപത്രി കൊവിഡ് ആശുപത്രിയായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എഴുന്നൂറിലധികം കൊവിഡ് രോ​ഗികൾക്ക് എംസിഎച്ച് ആശുപത്രി ചികിത്സ നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :