മധുര|
അനിരാജ് എ കെ|
Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (17:23 IST)
കേരളത്തില്‍ തൊഴിലാളിയായിരുന്ന തമിഴ് യുവാവ് കൊറോണ ബാധിതനെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് ആത്‌മഹത്യ ചെയ്‌തു. ഇയാളുടെ പരിശോധനാഫലം പിന്നീട് നെഗറ്റീവ് ആവുകയും ചെയ്‌തു.
മധുര സ്വദേശിയായ യുവാവാണ് നാട്ടുകാരാല്‍ അപമാനിക്കപ്പെട്ടതിന്‍റെ വേദനയില്‍ ആത്‌മഹത്യ ചെയ്‌തത്. ഇയാളുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ഇയാളില്‍ നിന്ന് കൊറോണ പകരാനുള്ള സാധ്യതയുണ്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയും ചെയ്‌തതാണ് യുവാവിനെ അസ്വസ്ഥനാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ക്ക് ചുമയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കൊറോണ ബാധയുണ്ടാകാമെന്ന് നാട്ടുകാര്‍ പ്രചരിപ്പിച്ചത്.