കൊറോണ നിരീക്ഷണത്തിൽ കഴിയാത്ത പൊലീസുകാരനെതിരെ കേസ്

കൊല്ലം| അനിരാജ് എ കെ| Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (15:55 IST)
ദുബായിൽ നിന്നെത്തിയ ബന്ധുവിനെ വിമാനത്താവളത്തിൽ നിന്ന് വിളിച്ചുകൊണ്ട് വരാൻ പോയ പൊലീസുകാരനെതിരെ കേസ്. സംഭവത്തിന് ശേഷം പിന്നീട് കൊറോണ നിരീക്ഷണത്തിൽ കഴിയാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

കൊല്ലം കമ്മീഷണർ ഓഫീസിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്യുന്ന ദീപു ഡേവിഡിനെതിരെയാണ് കേസ്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ്
ദീപു ഡേവിഡ്.

രഹസ്യ വിവരത്തെ തുടർന്ന്,
ഇയാൾ വിദേശത്തു നിന്നെത്തിയ
ബന്ധുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയത് ചോദിച്ചപ്പോൾ താൻ പോയിട്ടില്ലെന്ന് കളവു പറഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്.
വിവരം രഹസ്യമാക്കി വയ്ക്കുകയും സർക്കാർ ഉത്തരവ് പ്രകാരം നിരീക്ഷണത്തിൽ പോകാത്തതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :