അനു മുരളി|
Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (16:45 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ബാംഗിംങ് പുനഃരാരംഭിക്കും. തിങ്കളാഴ്ച്ച മുതൽ ബാങ്കുകൾ പ്രവർത്തനം ആരംഭിയ്ക്കും. 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവര്‍ത്തിയ്ക്കണം എന്ന് ധനകാര്യ സേവന വകുപ്പ് ബാങ്കുകൾക്ക് നിര്‍ദേശം നൽകിയിരുന്നു.
ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിയ്ക്കാനും അടച്ചിട്ട എല്ലാ ശാഖകളും തുറക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. ബാങ്കിംഗ് സമയത്തിൽ ചെറിയ മാറ്റമുണ്ട്. 10 മണി മുതൽ രണ്ടു മണി വരെയാകും ബാങ്കുകൾ പ്രവര്‍ത്തിയ്ക്കുക.
പണം നിക്ഷേപിയ്ക്കൽ, പിൻവലിയ്ക്കൽ, ചെക്ക് ക്ലിയറൻസ്, റെമിറ്റൻസ് സേവനങ്ങൾ തുടങ്ങിയവ ബാങ്ക് ശാഖകളിലും ലഭ്യമാണ്. അതേസമയം, ഇടപാടുകാരുടെയും ഉപഭോക്താക്കളുടെയും എണ്ണത്തിൽ നിയന്ത്രണമുണ്ടാകും.