അനുബന്ധ വാര്‍ത്തകള്‍
- കൊറോണ നിരീക്ഷണത്തിൽ കഴിയാത്ത പൊലീസുകാരനെതിരെ കേസ്
- ബിഗ്ബിയിലെ ‘ബിലാലിന്റെ അമ്മ’ ഗോവയില്‍ കുടുങ്ങിക്കിടക്കുന്നു, മരുന്നുപോലും ലഭിക്കാത്ത അവസ്ഥയില്‍ നഫീസ അലി !
- വീട്ടിലിരിക്കുവല്ലേ ഒരു വെറൈറ്റി ആയാലോ? കാലത്ത് തുണിയില്ലാ ചാലഞ്ച്; കണ്ണ് തള്ളി ആളുകൾ, വീഡിയോ
- ലോക്ക്ഡൗൺ; ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ, രാത്രി വരാന്തയിൽ കിടന്നുറങ്ങി, തുണയായത് പൊലീസും കമ്മ്യൂണിറ്റി കിച്ചനും
- ഏപ്രിലിൽ കൊറോണയെ പിടിച്ച് കെട്ടാൻ കേരളത്തിനാകും, ശുഭപ്രതീക്ഷ; ആരോഗ്യവിദഗ്ധരുടെ റിപ്പോർട്ട്
ലോക്‍ഡൌണ്‍: മത്‌സ്യം വാങ്ങാൻ തിരക്ക്, പൊലീസ് ആളുകളെ വിരട്ടിയോടിച്ചു
വിഴിഞ്ഞം തുറമുഖ തീരത്തോടടുത്ത പ്രദേശങ്ങളിൽ മത്സ്യം വാങ്ങാനെത്തുന്നവരുടെ തിരക്കേറിയതോടെ പൊലീസ് ഇവരെ വിരട്ടിയോടിച്ചു. കൊറോണ വ്യാപനം തടയാനായി, മത്സ്യ ലേലം നടത്തുമ്പോൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാവിലെ നൂറോളം പേരാണ് ഇവിടെയെത്തിയത്.
ലോക്ക് ഡൗൺ അനുസരിച്ചു മത്സ്യലേലം നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം പുനരാരംഭിച്ചതോടെയാണ് തിരക്കുണ്ടായത്. ഇപ്പോൾ തന്നെ വിഴിഞ്ഞം മേഖലയിൽ നിരവധി പേര് കൊറോണ നിരീക്ഷണത്തിലുണ്ട്.
എങ്കിലും നിയന്ത്രണങ്ങൾ ഇല്ലാത്തവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് മത്സ്യബന്ധനത്തിന് പോയിരുന്നു. പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണിപ്പോൾ.