കോവിഡ് നിയന്ത്രണ ലംഘനം നടത്തി ഫുട്‌ബോള്‍ കളി : അര ലക്ഷം രൂപ പിഴ ഈടാക്കി

എ കെ ജെ അയ്യര്‍| Last Modified ശനി, 26 ജൂണ്‍ 2021 (13:57 IST)
കോട്ടയ്ക്കല്‍: കോവിഡ് നിയന്ത്രണ ലംഘനം നടത്തി രണ്ടിടത്തായി ഫുട്‌ബോള്‍ കളിച്ചതിന്റെ പേരില്‍ അര ലക്ഷത്തോളം
രൂപ പിഴ ഈടാക്കി. കോട്ടയ്ക്കലില്‍ ടര്‍ഫിലും സ്‌കൂള്‍ മൈതാനത്തുമായാണ് ഫുട്‌ബോള്‍ മത്സരം അരങ്ങേറിയത്. രണ്ടിടത്തുമായി മുപ്പതോളം പേരാണ് കുടുങ്ങിയത്.

കോട്ടയ്ക്കല്‍ പൊലീസാണ് രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ഇത്രയധികം പേരില്‍ നിന്ന് പിഴ ഈടാക്കിയത്. എടരിക്കോട്ടെ ടര്‍ഫില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കളി നടന്നത്. ടര്‍ഫിന്റെ ഉടമയ്ക്കെതിരെയും നടപടിയുണ്ട്. ഇതിനൊപ്പം കളിക്കാരുടെ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും പിടികൂടി. ഇവിടെ 18 പേര്‍ക്കെതിരെയാണ് നടപടി.

ഇതിനൊപ്പം കോട്ടൂരില്‍ സ്‌കൂള്‍മൈതാനത്തു നടന്ന കളിയില്‍ പത്ത് പേര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. വരും ദിവസങ്ങളിലും സമാനമായ പരിശോധന നടത്താനാണ് പോലീസ് നീക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :