രേണുക വേണു|
Last Modified ശനി, 26 ജൂണ്‍ 2021 (12:00 IST)
കോവിഡ് പേടിയെ തുടര്‍ന്ന് യുകെയില്‍ ഇന്ത്യന്‍ വനിത അഞ്ച് വയസ്സുള്ള മകളെ കൊലപ്പെടുത്തി. കോവിഡ് വന്നാല്‍ താന്‍ മരിക്കുമെന്നും താനില്ലാതെ മകള്‍ ജീവിക്കില്ലെന്നും പറഞ്ഞാണ് കൊലപാതകം. വീട്ടില്‍വച്ച് തന്നെയാണ് യുവതി മകളെ കൊലപ്പെടുത്തിയത്. പൊലീസിനോട് ഇവര്‍ കുറ്റം സമ്മതിച്ചു.
സുത ശിവാനന്ദന്‍ എന്ന യുവതിയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 ന് അഞ്ച് വയസുകാരി മകളെ ലണ്ടനിലെ ഫ്‌ളാറ്റില്‍ കുത്തികൊലപ്പെടുത്തിയത്. ഏതാണ്ട് 15 തവണ യുവതി കുട്ടിയുടെ ദേഹത്ത് കുത്തി. കോവിഡ് ബാധിക്കുമോ എന്ന പേടിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലമുള്ള മാനസിക അസ്വസ്ഥതയുമാണ് ഭാര്യയെ കുറ്റകൃത്യത്തിലേക്ക് തള്ളിവിട്ടതെന്നാണ് ഭര്‍ത്താവ് പറയുന്നത്.
കൃത്യം നടക്കുന്ന ദിവസം ഭര്‍ത്താവിനോട് ജോലിക്ക് പോകരുതെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. യുവതി ചില സുഹൃത്തുക്കളെ വിളിച്ച് തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞിരുന്നു. യുവതിയെ മരണഭയം അലട്ടിയിരുന്നതായും ഭര്‍ത്താവ് പറയുന്നു. കുട്ടിയുടെ കഴുത്തിലും നെഞ്ചിലും അടിവയറ്റിലും കുത്തിയാണ് കൊലപ്പെടുത്തിയത്.