അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ വലിയ വര്‍ധന: 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ഏകദേശം 75,000 പേര്
- മനസ്സറിഞ്ഞ് കെട്ടിപ്പിടിച്ചോളു, ഗുണങ്ങൾ ഏറെ !
- വശ്യമായ പുഞ്ചിരി, ഈ നക്ഷത്രക്കാർ ശക്തമായി ആളുകളെ തന്നിലേയ്ക്കടുപ്പിയ്ക്കും !
- കേരളതീരത്ത് നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത: മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിര്‍ദേശം
- രാജ്യത്ത് കൊവിഡ് മരണ സംഖ്യ 73,890 ആയി
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 77.77 ശതമാനമായി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ഏകദേശം 75,000 പേര്. ആകെ രോഗമുക്തര്‍ 34 ലക്ഷത്തോട് അടുക്കുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 33,98,844 ആയി. രോഗമുക്തി നിരക്ക് 77.77 ശതമാനമാണ്. രോഗമുക്തരുടെ എണ്ണം 2020 ജൂലൈ മൂന്നാം വാരത്തില്‍ 1,53,118 ആയിരുന്നത് 2020 സെപ്റ്റംബര്‍ ആദ്യവാരമായപ്പോഴേയ്ക്കും 4,84,068 ആയി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 20,000 ത്തിലേറെപ്പേരാണ് രോഗബാധിതരായത്. പുതിയ കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് 5 സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8,97,394 ആണ്. മഹാരാഷ്ട്രയാണ് മുന്നില്‍ - 2,40,000 പേര്. കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും 96,000-ത്തിലധികം രോഗികള്‍ വീതമുണ്ട്.