കൊവിഡ് കേസുകള്‍ ഉയര്‍ന്നാലും പേടിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (13:47 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുകയാണെന്നും എന്നാല്‍ ഇതില്‍ ഉത്കണ്ഠ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യ പറഞ്ഞു. ഒമിക്രോണിന്റെ സബ് വേരിയന്റാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നത്. ഇത് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലേക്ക് നയിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3038 പേര്‍ക്ക്. ഇതോടെ സജീവ കേസുകള്‍ 21179 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നാലഞ്ചുദിവസമായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 3641 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :