ഇന്ത്യന്‍ 2 വില്‍ കമലിനൊപ്പം കാളിദാസ് ജയറാമും

രേണുക വേണു| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (12:47 IST)

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വില്‍ കാളിദാസ് ജയറാമും നിര്‍ണായക വേഷത്തിലെത്തും. തായ് വാനിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. പുതിയ ഷെഡ്യൂളില്‍ നടന്‍ കാളിദാസ് ജയറാമും ജോയിന്‍ ചെയ്തിരിക്കുകയാണ്. ശങ്കറും കാളിദാസും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ 2-വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ആക്ഷന്‍ സീക്വന്‍സുകളാണ് തായ്വാന്‍ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. ഇതായിരിക്കും സിനിമയുടെ അവസാന ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ സിനിമ പൂര്‍ത്തിയാകും എന്നാണ് ശങ്കര്‍ പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :