1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Ernakulam
പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം പുറത്തറിയുന്നത്. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
 
പോലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മണിയന്‍. ചൊവ്വാഴ്ച രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 
അടുത്ത ലേഖനം
അട്ടപ്പാടി മധു കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി നാളെ