മൂന്നാറിലും വട്ടവടയിലും താപനില മൈനസ് ഡിഗ്രിയിലെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ജനുവരി 2023 (14:53 IST)
മൂന്നാറിലും വട്ടവടയിലും താപനില മൈനസ് ഡിഗ്രിയിലെത്തി. ഇന്നലെ കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നില്‍ എത്തിയത്.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മൂന്നാറിലെ കുളിര്‍കാലം. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റം ഇത്തവണ മൂന്നാറില്‍ തണുപ്പ് വൈകാന്‍ കാരണമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :