ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച എട്ടുപേരില്‍ അഞ്ചുപേരും കേരളത്തില്‍ നിന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (12:03 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1326 പേര്‍ക്ക്. ഇതോടെ രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17912 ആയി. രാജ്യത്ത് കൊവിഡ് അവസാനിക്കുന്ന ലക്ഷണമാണ് ഇത് കാട്ടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരം അറിയിച്ചത്.

അതേസമയം ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 529024 ആയി. കഴിഞ്ഞ ദിവസം എട്ടുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചുപേരും കേരളത്തില്‍ നിന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :