സൈനികര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 134 സൈനികര്‍ക്ക്

ശ്രീനു എസ്| Last Updated: വ്യാഴം, 2 ജൂലൈ 2020 (18:48 IST)
സൈനികര്‍ക്കിടയില്‍ കൊവിഡ് വ്യാപനം കൂടുന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 134 സൈനികര്‍ക്കാണ്. ഇതുവരെ 1385 സൈനികര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 694 പേര്‍ രോഗമുക്തരായിട്ടുണ്ട്. അതേസമയം കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് ജവാന്‍മാര്‍ കൊവിഡ് മൂലം മരിച്ചിട്ടുണ്ട്.

അതേസമയം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 23 പേര്‍ക്കാണ്. 14 പേരാണ് ഇവിടെ രോഗമുക്തി നേടിയത്. കണക്ക് പ്രകാരം 90,000 പേരുള്ള സേനയില്‍ 354 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ രോഗമുക്തി നേടി. 103 പേര്‍ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :