അനുബന്ധ വാര്ത്തകള്
- വീട്ടിൽ പൂച്ചകളെ വളർത്തുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിയ്ക്കണം !
- നിഷ്കളങ്കത ഇവർക്ക് തന്നെ വിനയായി മാറും, അറിയൂ !
- ലോകകപ്പിൽ കപ്പടിയ്ക്കണം എങ്കിൽ അടുത്ത വർഷം രോഹിത് നായകനാവട്ടെ: നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം !
- ശക്തമായ ചൈനീസ് സാന്നിധ്യം ഉണ്ടായിട്ടും പബ്ജി നിരോധിച്ചില്ല, കാരണം ഇതാണ് !
- തമിഴ്നാട്ടിലെ നെയ്വേലിയിൽ ലിഗ്നൈറ്റ് പ്ലാന്റിൽ പൊട്ടിത്തെറി; 5 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
ലക്ഷണങ്ങളില്ലെങ്കിൽ പത്താംദിവസം ഡിസ്ചാർജ് ചെയ്യാം, കൊവിഡ് ചികിത്സാ മാനദണ്ഡങ്ങൾ പുതുക്കി കേരളം
തിരുവനന്തപുരം: കൊവിഡ് ബാധിതരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിൽ പുതുക്കിയ മാനദണ്ഡം പുറത്തിറക്കി സംസ്ഥാന സർക്കാർ. ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്ത രോഗബാധിതർക്ക് പത്താംദിവസം പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിൽ ആശുപത്രി വിടാം. ഇവർ 7 ദിവസത്തേയ്ക്ക് സമ്പർക്ക വിലക്ക് തുടരണം. ഡിസ്ചാർജിന് തുടർച്ചയായ രണ്ട് പരിശോധനകൾ നെഗറ്റിവ് ആവണം എന്ന നിബന്ധനയാണ് പിൻവലിച്ചത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നവർക്ക് 14 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പരിശോധന നടത്തുക. ഇവർക്കും ഒരു പരിശോധന നെഗറ്റിവ് ആയാൽ ആശുപത്രിയിൽനിന്നും മടങ്ങാം. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്ന തോത് അനുസരിച്ച് തീവ്ര ലക്ഷണങ്ങൾ പ്രകടിപ്പിയ്കുന്നവർ, നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നവർ എന്നിവർക്ക് വെവ്വേറെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ആശൂപത്രി വിടുന്നവർ 7 ദിവസം സമ്പർക്ക് വിലക്കിൽ കഴിയണം എന്നത് എല്ലാ വിഭാഗക്കാർക്കും നിർബന്ധമാണ്.