കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് ഇട്ടു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

ശ്രീനു എസ്| Last Updated: വ്യാഴം, 2 ജൂലൈ 2020 (08:02 IST)
കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് ഇട്ട സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ആറുപേര്‍ക്കാണ് സസ്‌പെന്‍ഷന്‍. മൃതദേഹങ്ങള്‍ ഇവര്‍ കുഴിയിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.

ഇക്കാര്യത്തില്‍ മരിച്ചവരുടെ ബന്ധുക്കളോട് ഖേദം അറിയിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വീഡിയോ കണ്ടപ്പോള്‍ ഞങ്ങളിലും വേദനയുണ്ടാക്കിയെന്നും അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നുവെന്നും എന്നാല്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നകാര്യത്തില്‍ പിഴവ് പറ്റിയെന്നും അറിയിച്ചു. കര്‍ണാടത്തില്‍ 246പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :