ആറിടങ്ങളിൽനിന്നും സൈനിക പിൻമാറ്റത്തിൽ രൂപരേഖയായി, പക്ഷേ പാംഗോങ്ങിൽനിന്നും പിൻമാറില്ലെന്ന് ഉറച്ച് ചൈന

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 2 ജൂലൈ 2020 (08:13 IST)
ഡൽഹി: ലഡാക്കിൽ സംഘർഷം രൂക്ഷമായ ഏഴിൽ ആറിടങ്ങളിൽ നിന്നു ഇരു സേനകളുടെയും പൻമാറ്റത്തിന് രൂപരേഖ തയ്യാറായി. സൈനിക പിൻമാറ്റത്തിൽ ധാരണയിലെത്തി എങ്കിലും ഇതിന് മാസങ്ങൾ തന്നെ എടുത്തേയ്ക്കും. എന്നാൽ പാംഗോങ് തടാകത്തോട് ചേർന്നുള്ള മലനിരകളിൽനിന്നും സൈന്യത്തെ പിൻവലിയ്ക്കാൻ ചൈന തയ്യാറായിട്ടില്ല. ഇത് ചൈനയുടെ പ്രദേശമാണ് എന്ന അവകാശവാദം ഇപ്പോഴും ചൈന ശക്തമായി ഉന്നയിയ്ക്കുകയാണ്.

പാംഗോങ്ങിലെ എട്ട് മലനിരകളിൽ നാലാം മലനിരവരെ 8 കിലോമീറ്ററാണ് ചൈന കടന്നുകയറിയിരിയ്ക്കുന്നത്. ഇന്ത്യയുടെ ലഫ് ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും തമ്മിൽ 13 മണിക്കൂർ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് 6 ഇടങ്ങളിലെ സേന പിൻമാറ്റത്തിൽ ധാരണയായത്. പാംഗോങ്ങിൽ രണ്ടാം മലനിരയിലേയ്ക്ക് ചൈന പിൻവാങ്ങണം എന്ന് ഇന്ത്യ ആവശ്യം ഉന്നയിച്ചു എങ്കിലും പാംഗോങ്ങിൽനിന്നും സേനയെ പിൻവലിയ്ക്കാൻ തയ്യാറല്ല എന്ന കടുംപിടുത്തത്തിലാണ് ചൈന.

അതിർത്തിയിൽ പ്രശ്ന പരിഹാരങ്ങൾ സങ്കീർണമാണ് എന്നും,കൂടുതൽ ചർച്ചകൾ വേണ്ടിവരും എന്നുമാണ് സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നാളെ ലഡാക്ക് സന്ദർശിയ്ക്കും. ഗൽ‌വാൻ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെയും പ്രതിരോധമന്ത്രി കാണും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :