വാക്‌സിനേഷന്‍ സൗജന്യമായി പ്രഖ്യാപിച്ചത് 16 സംസ്ഥാനങ്ങള്‍; കേരളത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് ഹര്‍ഷ വര്‍ധന്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (20:41 IST)
ഇതുവരെ വാക്‌സിനേഷന്‍ സൗജന്യമായി പ്രഖ്യാപിച്ചത് 16 സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, അസം, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, സിക്കിം, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ സൗജന്യമായി പ്രഖ്യാപിച്ചത്. അതേസമയം കേരളത്തിന്റെ തീരുമാനത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രശംസിച്ചു.

പുതിയ ഉദാരവത്കരണ നയത്തിനു കീഴില്‍ ഇതു ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മൊത്തം ക്വോട്ടയുടെ 50% വാക്സിനും സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. പുതിയ വാക്സിന്‍ പോളിസിയുമായുണ്ടായ സംശയങ്ങള്‍ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മെയ്1 മുതല്‍ വാക്സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :