കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ ഡ്രോണുകളെയും റോബോട്ടുകളെയും ഏര്‍പ്പെടുത്തി ചൈന

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (11:04 IST)
കൊവിഡ് രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ചൈനയില്‍ ആലിംഗനം, ചുംബനം, അടുത്തിരുന്ന് ഭക്ഷണം കഴിക്കല്‍ എന്നിവ പാടില്ലെന്ന് നിര്‍ദേശം നല്‍കി. കൊറോണ പ്രതിരോധത്തിനായി ആളുകള്‍ പ്രത്യേകം മുറികളില്‍ ഒറ്റയ്ക്ക് താമസിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ചൈനയിലെ ഷംഗായിലാണ് കൊവിഡ് രൂക്ഷമാകുന്നത്. ചൈനയില്‍ കൊവിഡിന്റെ നാലാംതരംഗമാണ് നടക്കുന്നത്. ജനങ്ങളെ നിരീക്ഷിക്കാന്‍ ഡ്രോണുകളെയും റോബോട്ടുകളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :