1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid can leave men infertile

കൊവിഡ് പുരുഷന്മാരുടെ പ്രത്യുത്‌പാദന ശേഷി കുറയ്‌ക്കുമെന്ന് പഠനം

കൊവിഡ്
പുരുഷന്മാരിലെ കൊവിഡ് ബാധ പ്രത്യു‌ത്‌പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം.  ബീജങ്ങൾ നശിച്ചുപോവുക,ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന സ്ട്രെസ് കൂടുക വൃഷണങ്ങളിൽ നീർവീക്കമുണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങൾ കൊവിഡ് ബാധമൂലം ഉണ്ടാവാനിടയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
 
84 പുരുഷന്മാരിൽ 60 ദിവസമാണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യു‌ത്‌പാദനശേഷിയേയും ബീജത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നൽകിയ ബെഹ്‌സാത് ഹജിസദേഹ് മലേകി പറഞ്ഞു.
അടുത്ത ലേഖനം
സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ലക്ഷം കടന്നു