അനുബന്ധ വാര്‍ത്തകള്‍
- കേരളം 17.54 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്കി
- ശശി തരൂർ ഉൾപ്പടെ എട്ട് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് യുപി പൊലീസ്
- ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; വെടിവച്ചുകൊന്നാലും സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്
- ലീഗിനെ അമ്പരപ്പിയ്ക്കും, മലപ്പുറത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് കെ ടി ജലീൽ
- കോവിഡ് നിയന്ത്രണം: ഫെബ്രുവരി 10 വരെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും
ട്രെയിന്‍ യാത്രക്കാരില്‍ മാസ്ക് ഉപയോഗം കുറഞ്ഞുവരുന്നു; കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന പൊതുസമീപനം അപകടം: മുഖ്യമന്ത്രി
മാസ്ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ടെന്നും ട്രെയിന്‍ യാത്രക്കാരില്‍ ഈ പ്രവണത കൂടുതലായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്ന പൊതുസമീപനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാം മാതൃകാപരമായി തന്നെ ഈ രോഗത്തോട് പൊരുതുകയാണ്. നമ്മുടെ ആരോഗ്യമേഖല ആകെയും സമൂഹം ഒന്നടങ്കവും ഈ പോരാട്ടത്തില്‍ ഉണ്ട്. രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്. നാടിന്റെ കൂട്ടായ്മയും നമ്മുടെയാകെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ട് ഈ അപകടസന്ധി മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.