രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ; എറണാകുളം രാജ്യത്ത് രണ്ടാമത്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 29 ജനുവരി 2021 (07:28 IST)
ഡൽഹി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. വ്യാപനം നിയന്ത്രിയ്ക്കുന്നതിനായി കർഷന നടപടികൾ സ്വീകരിയ്ക്കും എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം പേർ കൊവിഡ് ചികിത്സയിലുള്ള പത്ത് ജില്ലകളിൽ ഏഴും കേരളത്തിലാണ്. എറണാകുളം ജില്ലയാണ് രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്ത്. 10,873 പേർ കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിലുണ്ട്. ഇന്ത്യയിലെ പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിലാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും, നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. 9.11 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ച കേരളം ആകെ കേസുകളിൽ മൂന്നാം സ്ഥാനത്താണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :