കോഴിക്കോട്|
സുബിന്‍ ജോഷി|
Last Modified ബുധന്‍, 22 ഏപ്രില്‍ 2020 (13:17 IST)
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൗസ് സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നു.
ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലാണ്. പത്തംഗ സംഘമാണ് യാത്ര നടത്തിയിരുന്നത്.
യാത്ര കഴിഞ്ഞെത്തിയ ശേഷം ഇവര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗമുക്തി നേടിയവരെക്കാള്‍ കൂടുതല്‍ പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.