ചെന്നൈയിൽനിന്നും സൈക്കിളിൽ പാലക്കാട് വരെയെത്തി, മലപ്പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 22 ഏപ്രില്‍ 2020 (12:19 IST)
കരിങ്കല്ലത്താണി: ചെന്നൈയിൽനിന്നും സൈക്കിളിൽ മലപ്പുറത്തെ തിരൂരങ്ങാടിയിലേയ്ക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പാലക്കാട് മലപ്പുറം അർത്തിയായ കരിങ്കല്ലത്താണിയിൽവച്ചാണ് തിരൂരങ്ങാടി വെന്നിയൂർ സ്വദേശിയെ പൊലീസ് സംഘം പിടികൂടിയത്.

പിടിയിലായ യുവാവിനെ പ്രത്യേകം നിരീക്ഷണത്തിലാക്കും എന്ന് എസ്ഐ അനിൽ മാത്യു പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ആറംഗ സംഘം ചെന്നൈയിൽനിന്നും കേരലത്തിലേയ്ക്ക് യാത്ര തിരിച്ചത്. അഞ്ചുപേരെ പൊലീസ് നേരത്തെ തന്നെ പിടികൂടിയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ചെന്നൈയിൽ കൂൾബാർ ജീവനക്കാരനാണ് പിടിയിലായ യുവാവ്. കഴിഞ്ഞ​ദിവസം ലോറികളില്‍ തമിഴ്‌നാട്ടിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന തൊഴിലാളികളെ പൊലീസ് പടികൂടിയിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :