കൊവിഡ് 19: മരണം 177,608, രോഗ ബാധിതർ 25 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 22 ഏപ്രില്‍ 2020 (10:33 IST)
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 177,608 ആയി. രോഗം ബാധിച്ചവർ 25 ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം 44,845 പേരാണ് വൈറസ് ബാധയെ തുടന്ന് മരിച്ചത്. കഴിഞ്ഞ ദിവസം 2,751 പേർക്ക് അമേരിക്കയിൽ ജീവൻ നഷ്ടമായി. 24 മണിക്കൂറിനിടെ 4000 ത്തോളം, പുതിയ കേസുകളാണ് അമേരിയ്ക്കയിൽ റിപ്പോർട്ട് ചെയ്തത്.

ഇറ്റലിയിൽ മരണസംഖ്യ 24,648 ആയി. സ്പെയിനിൽ 21,282 പേർക്ക് കൊവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. യുകെയിൽ കഴിഞ്ഞ ദിവസം മാത്രം 828 പേരാണ് രോഗ ബധയെ തുടർന്ന് മരിച്ചത്. രോഗ വ്യാപനവും ലോക്‌ഡൗൺ പ്രതിസന്ധിയും മൂലം ലോകത്ത് പട്ടിണി വർധിയ്ക്കുന്നതായി ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി ഈ വർഷം 130 ദശലക്ഷം ആളുകൾ കടുത്ത പട്ടിണിയിലാകും എന്നാണ് കണക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :