കണ്ണൂരിൽ ട്രിപ്പിൾ ലോക്‌ഡൗൺ, വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 22 ഏപ്രില്‍ 2020 (09:44 IST)
രോഗ ബധിതരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്‌ഡൗൺ നിലവിൽ വരും. ജില്ലയിൽ കൊവിഡ് അതിതീവ്ര ബാധിത പ്രദേശങ്ങൾ സീൽ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും, കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ഐജി അശോക് യാദാവ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവുമധികം രോഗ ബാധിതാരുള്ളത് കണ്ണൂരിലാണ്. 54 പേരാണ് കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം തമിഴ്നാട്ടിൽനിന്നുമെത്തിയ മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് വലിയ ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ട്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പൊലീസ് പരിശോധന കർശനമാകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :