കൊവിഡ് പ്രതിരോധം: മലപ്പുറത്ത് നഴ്‌സുമാര്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി

മലപ്പുറം| സുബിന്‍ ജോഷി| Last Modified ബുധന്‍, 13 മെയ് 2020 (23:53 IST)
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നഴ്‌സുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ക്കായി നീക്കിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സുമാര്‍ നല്‍കിയത്.

കുടുംബത്തെയും ബന്ധുക്കളെയും വിട്ട് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഇത്തരമൊരു മഹത്വമാര്‍ന്ന പ്രവര്‍ത്തി നഴ്‌സുമാരുടെ ഭാഗത്തുനിന്നുവരുന്നതെന്നത് ശ്രദ്ധേയമാണ്.

ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ പി. നളിനി, എംസിഎച്ച്ഒ ടി. യശോദ, കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്റ് സി.ടി നുസൈബ, കെ.ജി.എന്‍.എ ജില്ലാ സെക്രട്ടറി രതീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് കളക്ട്രേറ്റിലെത്തി ചെക്ക് എ.ഡി.എം എന്‍.എം മെഹറലിയ്ക്ക് കൈമാറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :