അനുബന്ധ വാര്‍ത്തകള്‍
- പിണറായിക്കെതിരെ നടപടിയെടുക്കണം: യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല
- ഒറ്റദിവസം 40,425 പേർക്ക് രോഗബാധ, 681 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു
- മഴയും മഞ്ഞും കൂടുന്നതോടെ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് പഠനം
- ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിൻ പ്രഖ്യാപിച്ച് റഷ്യൻ ആരോഗ്യമന്ത്രി, ആഗസ്റ്റിൽ ജനങ്ങൾക്ക് ലഭ്യമാക്കും
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.46 കോടി, മരണം ആറുലക്ഷം കടന്നു
ഇന്ന് 794 പേര്‍ക്ക് കൊവിഡ്, 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം അറിവായിട്ടില്ല.
തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗികളെ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 182 പേര്‍ക്കാണ് ഇന്ന് കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോഴിക്കോട് 92, കൊല്ലം 79, എറണാകുളം 72, ആലപ്പുഴ 53, മലപ്പുറം 50, പാലക്കാട് 49, കണ്ണൂര്‍ 48, കോട്ടയം 46, തൃശ്ശൂര്‍ 42, കാസര്‍കോട് 28, വയനാട് 26, ഇടുക്കി 24, പത്തനംതിട്ട 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.