ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിൻ പ്രഖ്യാപിച്ച് റഷ്യൻ ആരോഗ്യമന്ത്രി, ആഗസ്റ്റിൽ ജനങ്ങൾക്ക് ലഭ്യമാക്കും

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 20 ജൂലൈ 2020 (09:07 IST)
ലോകത്ത് ആര് ആദ്യം കൊവിഡ് 19ന് എതിരായ വാക്സിന് പുറത്തിറക്കും എന്നുള്ള മത്സരത്തിലാണ് ലോകരാജ്യങ്ങൾ. അമേരിക്കയും റഷ്യയും, ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇതിനായുള്ള കഠിന പരിശ്രമത്തിലാണ്. ലോകത്തിലെ ആദ്യ കൊവിഡ് 19 വാക്സിന് അടുത്ത മാസം ജനങ്ങൾക്ക് ലഭ്യമാക്കും എന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് റഷ്യൻ ആരോഗ്യമന്ത്രി മുരാഷ്‌കോ. വാക്സിന് ലോകം അംഗീകരിയ്ക്കാൻ കൂടുതൽ ക്ലിനിക്കൽ ഗവേഷണം ഒരേസാമയം നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മനുഷ്യരിൽ മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. രണ്ട് വ്യത്യസ്ത തരം അഡെനോവൈറസ് വെക്ടറുകൾ റഷ്യ പരീക്ഷിയ്ക്കുന്നുണ്ട്. ഇവയുടെ മനുഷ്യരിലുള്ള മുന്നാംഘട്ട പരീക്ഷണം ഓഗസ്റ്റ് മൂന്നിന് റഷ്യയിലും സൗദി അറേബ്യയിലും ആരംഭിയ്ക്കും ഈ ഘാട്ടം കൂടി വിജയമായാൽ ആഗസ്റ്റില് തന്നെ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് പ്രഖ്യാപനം. സൗദി അറേബ്യയിലും വാക്സിൻ നിർമ്മിച്ചേയ്ക്കും. ഈ വർഷം തന്നെ 200 ദശലക്ഷം ഡോസ് വാക്സിൻ നിർമ്മിയ്ക്കാനാണ് റഷ്യ ലക്ഷ്യംവയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :