കൊവിഡ് 19; ഇന്ത്യയിൽ മരണം 400 കടന്നു, ആകെ രോഗബാധിതർ 12,380

അനു മുരളി| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (11:37 IST)
രാജ്യത്ത് കൊവിഡ് ബാധച്ച് മരിച്ചവരുടെ എണ്ണം 400 കടന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം 414 പേരാണ് മരണമടഞ്ഞിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 മരണം റിപ്പോർട്ട് ചെയ്തു. ഇതാണ് മരണകണക്ക് പെട്ടന്ന് വർധിക്കാൻ കാരണമായത്. രോഗ ബധിതരുടെ എണ്ണവും വർധിയ്ക്കുകയാണ്. നിലവിൽ 12,380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദിവസേന ആയിരത്തിൽ അധികം ആളുകൾക്ക് രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്ക വർധിപ്പിയ്ക്കുന്നുണ്ട്. 10,477 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1,489 പേർ പൂർണമായും രോഗമുക്തരായി. കൊവിഡ് ഭയപ്പെടുത്തുന്നത് മഹാരാഷ്ട്രയെ ആണ്. ഇവിടെ 3000ത്തോട് അടുക്കുകയാണ് രോഗികൾ. 187 പേർ മരിച്ചു. തമിഴ്നാട്ടിൽ 1242 പേർക്കും രാജസ്ഥാനിൽ 1076 പേർക്കും വൈറസ് സ്ഥിരീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :