1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Gandhi praises Wayanad

16 ദിവസമായി ഒരു കൊവിഡ് 19 പൊസിറ്റീവ് കേസുപോലുമില്ല, വയനാടിനെ കുറിച്ച് അഭിമാനം തോന്നുന്നു: രാഹുൽ ഗാന്ധി

വാർത്തകൾ
കൊച്ചി: 16 ദിവസമായി ഒറ്റ കൊവിഡ് 19 പൊസിറ്റിവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത വയനാടിനെ കുറിച്ച്‌ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ഫെയ്സ്‌ബുക്ക് കുറിപ്പിലൂടെയാണ് വയനാടിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
 
'വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കോവിഡ് പൊസിറ്റിവ് കേസ് പോലും വയനാട്ടില്‍ റിപ്പോര്ട്ട് ചെയ്തിട്ടില്ല.' ജില്ലാ കളക്ടർക്കും, പൊലീസിനും ഡിഎംഒയ്ക്കും ഉൾപ്പടെ അഭിനന്ദനങ്ങൾ ആറിയിച്ചുകൊണ്ടാണ് രാഹുൽ ഗാാന്ധിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. മാര്‍ച്ച്‌ 30നാണ് വയനാട്ടില്‍ അവസാനമായി ഒരു കൊറോണ കേസ് സ്ഥിരീകരിച്ചത്
അടുത്ത ലേഖനം
അമേരിക്ക കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടു എന്ന് ട്രംപ്