1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Commandos, staffs among 8 in Padmanabha Swamy temple test Covid +ve

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്

Covid19
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ് എന്ന്  റിപ്പോർട്ട്. ക്ഷേത്രത്തിലെ മൂന്നു പാറാവുകാർക്കും പുറത്തു കാവൽ നിൽക്കുന്ന അഞ്ച് റിസർവ് ബറ്റാലിയൻ പൊലീസുകാർക്കുമാണ് കോവിഡ് ബാധിച്ചത്.
 
ക്ഷേത്ര സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ നടത്തിയ തുടർ പരിശോധനയിലാണ് മറ്റു ഏഴു പേർക്ക് കൂടി രോഗബാധ ഉണ്ടെന്ന് കണ്ടത്. ഇവർക്കൊപ്പം ജോലി ചെയ്ത മുപ്പത് ഗാർഡുമാരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കും.
 
ലോക്ക് ഡൗൺ ആരംഭിച്ച മുതൽ തന്നെ പൊതുജനത്തിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരുന്നു. കോവിഡ് സൂപ്പർ സ്‌പ്രെഡ്‌ ബാധിത പ്രദേശമായ പൂന്തുറയിലും മറ്റും ജോലി ചെയ്ത കമാൻഡോകൾ വഴിയാവാം സുരക്ഷാ ഉദ്യോഗസ്ഥർക്കും രോഗബാധ ഉണ്ടായതെന്ന് കരുതുന്നു. 
അടുത്ത ലേഖനം
പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു