വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 21 ജൂലൈ 2020 (11:18 IST)
ഡല്‍ഹി: വാള്‍വുള്ള എന്‍-95 മാസ്‌കുകള്‍ ധരിയ്ക്കുന്നത് കൊവിഡ് വ്യാപനം ചെറുക്കില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്‌എസ്) ആണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
വായും മൂക്കും പൂർണമായും മൂടുന്ന മാസ്കുകളാണ് ധരിയ്ക്കേണ്ടത്. വാൽവുകളുള്ള
മാസ്കുകൾ ധരിക്കുന്നത് സുരക്ഷിതമല്ല എന്ന് മുന്നറിയിപ്പിൽ പറയുന്നു. വായും മൂക്കും മൂടുന്ന മാസ്‌ക് വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന രീതി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തണം എന്നും ഡിജിഎച്ച്‌എസ് വ്യക്തമാക്കി. ശ്വാസോച്ചാസം കൂടുതൽ സുഖകരമാക്കാനാണ് മാസ്കുകളിൽ വാൽവുകൾ നൽകുന്നത്. എന്നാൽ ഈ വാൽവുകളിലൂടെ രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ചേയ്ക്കാം.