അനുബന്ധ വാര്‍ത്തകള്‍
- ശരീര പരിശോധന വേണ്ട, കൊവിഡ് ഇല്ലെന്ന് വിദ്യാർത്ഥികൾ എഴുതി നൽകണം; നീറ്റ് ജെഇഇ പരീക്ഷകൾക്ക് പ്രോട്ടോകോൾ പ്രഖ്യാപിച്ചു
- രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍
- ലൈഫ് മിഷന് പദ്ധതിയില്‍ സ്വപ്ന സുരേഷ് രണ്ടുതവണ കമ്മീഷന് വാങ്ങിയതായി യുണിടാക് കമ്പനി
- വിരമിക്കൽ മത്സരം നൽകാൻ തയ്യാറെന്ന് ബിസിസിഐ, ഒരിക്കൽകൂടി ധോണി നീലക്കുപ്പായത്തിൽ കളിയ്ക്കുമോ ?
- സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചു
ചൈനയുടെ കൊവിഡ് വാക്സിന് വില 10000രൂപ; ഡിസംബറില്‍ വിപണിയിലെത്തും
ചൈനയുടെ കൊവിഡ് വാക്സിന് വില 10000രൂപയാണെന്നും ഇത് ഡിസംബറില്‍ വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് പൊതുമേഖല മരുന്ന് നിര്‍മാണ കമ്പനിയായ സിനോഫാം ആണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞവിലയില്‍ വാക്സിന് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാലാണ് വില വെറും ആയിരം യുവാനാക്കുന്നതെന്നും(10000രൂപ) സിനോഫാമിന്റെ ചെയര്മാന് ലിയു ജിങ്ഷെന്‍ പറഞ്ഞു.
അതേസമയം ഓക്സ്ഫോര്‍ഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ഇന്ത്യയില്‍ ആരംഭിക്കും. ഇന്ത്യയിലെ 20 കേന്ദ്രങ്ങളിലായി 1600പേരിലാണ് വാക്സിന് പരീക്ഷിക്കുന്നത്. ഇവയില്‍ മുംബൈ, മഹാരാഷ്ട്ര, പൂനെ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി അറിയിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന കുത്തിവെപ്പില്‍ അന്നുതന്നെ നൂറോളം പേര്‍ക്ക് വാക്സിന് നല്‍കും.