1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. cases drop below 1000 after 715 day

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 715 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില്‍

Cases Drop
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെയെത്തി. 715 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 1316 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 13പേരുടെ മരണമാണ് കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത സജീവ കൊവിഡ് കേസുകളുടെ എണ്ണം 12,597 ആയി കുറഞ്ഞു. കൊവിഡ് ആരംഭിച്ച് 715 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത് 5,21,358 പേരാണ്. 184.70 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊവിഡ് നാലാം തരംഗം ചൈനയിൽ രൂക്ഷമാകുന്നു, ഷാങ്‌ഹായിൽ ലോക്ക്ഡൗൺ