അഭിറാം മനോഹർ|
Last Modified വെള്ളി, 8 ഏപ്രില്‍ 2022 (16:29 IST)
ജൂണിൽ കൊവിഡ് നാലാം തരംഗം സംഭവിച്ചേക്കാമെന്ന പ്രവചനങ്ങൾക്കിടെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഏപ്രിൽ 10 മുതൽ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കേന്ദ്രസർക്കാർ നിർദേശിച്ചത്. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാകും വിതരണം ചെയ്യുക. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് കരുതൽ ഡോസ് എടുക്കാം.
നിലവിൽ ആരോഗ്യപ്രവർത്തകർ അടക്കമുള്ള മുൻനിര പോരാളികൾക്കും 60 വയസ്സ് കഴിഞ്ഞവർക്കുമാകും കരുതൽ ഡോസ് നൽകുക. ആദ്യ രണ്ട് ഡോസിന് നൽകിയ വാക്‌സിനാകും കരുതൽ ഡോസായി നൽകുക. 15 വയസ്സിന് മുകളിലുള്ളവരിൽ 83 ശതമാനവും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. 96 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചവരാണ്.