അമര്‍നാഥ് യാത്ര 2022: ഏപ്രില്‍ 11മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (13:46 IST)
അമര്‍നാഥ് യാത്ര 2022ലേക്ക് ഏപ്രില്‍ 11മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ജൂണ്‍ 30ന് തീര്‍ത്ഥാടനം ആരംഭിച്ച് ആഗസ്റ്റ് 11ന് അവസാനിക്കുന്നരീതിയിലായിലാണ് തീരുമാനിച്ചിരുന്നത്. അമര്‍നാഥ്ജി ദേവസ്വംബോര്‍ട്ട് സിഇഒ നിധീശ്വര്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈനായും മൊബൈല്‍ ആപ്പുവഴിയും ഭക്തര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :