ഇന്ത്യയിൽ കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ആദ്യ നഗരമായി ഭുവനേശ്വർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (16:31 IST)
രാജ്യത്ത് 100 ശതമാനം പേർക്കും വാക്‌സിനേഷൻ നൽകിയ ആദ്യ ഇന്ത്യൻ നഗരമായി ഭുവനേശ്വർ. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി.) തെക്കു-കിഴക്കന്‍ മേഖലാ സോണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുമാന്‍ രഥാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.

നിശ്ചിതസമയത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.18 വയസ്സിനുമുകളിലുള്ള ഒന്‍പതുലക്ഷം പേരാണ് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിൽ ഉണ്ടായിരുന്നത്. ഇതിൽ 31,000 ആരോഗ്യപ്രവര്‍ത്തകരും 33,000 മുന്‍നിര പോരാളികളും ഉള്‍പ്പെടുന്നു. 18 വയസ്സിനും 44 വയസ്സിനുമിടയില്‍ പ്രായമുള്ള 5,17000 പേരും 45 വയസ്സിനു മുകളില്‍ പ്രായമുള്ള 3,25,000 പേരും ഉണ്ടായിരുന്നു. ജൂലായ് 31ന് ഉള്ളിൽ ഈ വിഭാഗത്തിൽ പെട്ട എല്ലാവർക്കും വാക്‌സിനേഷൻ നൽകാനാണ് പദ്ധതിയുണ്ടായിരുന്നത്. അൻഷുമാൻ പറഞ്ഞു.

ലഭ്യമായ കണക്കുകൾ പ്രകാരം നഗരത്തിലുള്ള 18,16000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഗര്‍ഭിണികളും തങ്ങളുടെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കുകയാണ്.മറ്റുസ്ഥലങ്ങളില്‍നിന്ന് ഭുവനേശ്വറില്‍ ജോലിക്കായി എത്തിയവര്‍ക്കും നഗരസഭ വാക്‌സിൻ നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :