ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിന് കൊവിഡ്

ശ്രീനു എസ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (09:50 IST)
ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിന് കൊവിഡ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് വോണ്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് പരിശോധനാ ഫലം കാത്തിരിക്കുകയാണ്. നിലവില്‍ ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിലെ ലണ്ടന്‍ സ്പിരിറ്റ് ടീമിന്റെ പരിശീലകനാണ് ഇദ്ദേഹം. പരിശീലകന് രോഗം സ്ഥിരീകരിച്ചതോടെ താരങ്ങള്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ടെസ്റ്റിനു മുന്‍പ് താരം ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :