Astrazenaca : വിവാദങ്ങൾക്കിടെ ആസ്ട്രസെനക്ക കൊവിഡ് വാക്സിൻ പിൻവലിച്ചു. വിൽപ്പനയും ഉത്പാദനവും നിർത്തി, സ്റ്റോക്ക് പിൻവലിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 8 മെയ് 2024 (11:11 IST)
കൊവിഡ് 19നെതിരെ ആസ്ട്രസെനക്കയുടെ കൊവാക്‌സിന്‍ ഉപയോഗിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകുന്നതായുള്ള പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്നും പിന്‍വലിച്ച് ആസ്ട്രസെനക്ക. ഉത്പാദനവും വിതരണവും പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതായാണ് കമ്പനി അറിയിച്ചത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്കുകളും കമ്പനി തിരിച്ചെടുക്കുമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.


കൊവാക്‌സിന്‍ ഉപയോഗിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി യുകെയില്‍ കേസ് വന്നതോടെ യുകെ ഹൈക്കോടതിയില്‍ വാക്‌സിന്‍ മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതായി ആസ്ട്രസെനക്ക സമ്മതിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം പേരും ഉപയോഗിച്ചത് ആസ്ട്രസെനക്കയുടെ കൊവിഷീല്‍ഡ് ആയതിനാല്‍ ഈ സംഭവം വലിയ ആശങ്കയാണ് രാജ്യത്തുണ്ടാക്കിയത്. അതേസമയം പാര്‍ശ്വഫലങ്ങള്‍ കൊണ്ടല്ല വാക്‌സിന്‍ പിന്‍വലിക്കുന്നതെന്നും വളരെയധികം വാക്‌സിന്‍ വിപണിയിലുണ്ടെന്നും വില്‍പ്പന കുത്തനെ കുറഞ്ഞുപോയെന്നും അതുകൊണ്ടാണ് വാക്‌സിന്‍ പിന്‍വലിക്കുന്നത് എന്നുമാണ് കമ്പനിയുടെ വിശദീകരണം.കൊവിഷീല്‍ഡ് എടുത്തത് മൂലം ടിടിഎസ് എന്ന അവസ്ഥ അപൂര്‍വം പേരില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായാണ് കമ്പനി കോടതിയെ അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :