സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 മെയ് 2024 (08:58 IST)
കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച 55 ശതമാനം പേരിലും ചെറിയ സൈഡ് ഇഫക്ടുകള്‍ ഉണ്ടായെന്ന് പഠനം. അസാം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലാണ് പഠനം നടത്തിയത്. 55 ശതമാനം സ്വീകര്‍ത്താക്കളിലും ചെറിയ തരത്തിലുള്ള സൈഡ് ഇഫക്ടുകള്‍ ഉണ്ടായെന്നാണ് പറയുന്നത്. പനി, തലവേദന, ശരീര വേദന തുടങ്ങിയ പ്രശ്‌നങ്ങളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്.
അതേസമയം വാക്‌സിന്‍ സ്വീകരിച്ച 45 ശതമാനം പേര്‍ക്കും ദൂഷ്യഫലങ്ങള്‍ കണ്ടെത്തിയില്ല. കൂടാതെ വാക്‌സിന്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിന് ശേഷം ആര്‍ക്കും ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് കണ്ടെത്തിയിട്ടില്ല. രണ്ടാമത്തെ ഡോസ് എടുത്ത 6.8 ശതമാനം പേരിലാണ് പ്രതികൂല അവസ്ഥകള്‍ ഉണ്ടായത്. എന്നാല്‍ കടുത്ത ദൂഷ്യഫലങ്ങള്‍ ആര്‍ക്കും ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു.