ഇവര്‍ 2 പേരും കൊറോണ പോസിറ്റീവാണ്, ചിത്രം വൈറല്‍ !

സുബിന്‍ ജോഷി| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (17:19 IST)
ബ്രിട്ടനിലെ ചാൾസ് രാജകുമാരനും ഗായിക കനിക കപൂറും പരസ്പരം അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങൾ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചാൾസ് രാജകുമാരനും കനികയും കൊറോണ വൈറസ് ബാധിതരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇവര്‍ ഇരുവരും കണ്ടുമുട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പലര്‍ക്കും ചോദിക്കാന്‍ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ - ആരില്‍ നിന്ന് ആരിലേക്കാണ് കോവിഡ് പകര്‍ന്നത്?

ഈ ഫോട്ടോകള്‍ പഴയതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇവ 2015ല്‍ നടന്ന ഒരു ചാരിറ്റി ചടങ്ങിനിടെ പകര്‍ത്തിയതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :