ഇ എം ഐകള്‍ 6 മാസത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് സോണിയാഗാന്ധി, ബാങ്കുകള്‍ പലിശയും ഒഴിവാക്കണം

Sonia Gandhi, EMI, Coronavirus, Covid 19, സോണിയ ഗാന്ധി, ഇ എം ഐ, കൊറോണ വൈറസ്, കോവിഡ് 19, കൊവിഡ് 19
ന്യൂഡല്‍ഹി| ഗേളി ഇമ്മാനുവല്‍| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (15:36 IST)
എല്ലാ ഇഎംഐകളും ആറുമാസത്തേക്ക് മാറ്റിവയ്ക്കാനും ഈ കാലയളവിൽ ബാങ്കുകൾ ഈടാക്കുന്ന പലിശ ഒഴിവാക്കാനും കേന്ദ്രം ആലോചിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമായ 21 ദിവസം ലോക്ഡൌണിനെ സ്വാഗതം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് സോണിയ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ താന്‍ പറയാൻ ആഗ്രഹിക്കുന്നതായി സോണിയ ഗാന്ധി നാല് പേജുള്ള കത്തിൽ പ്രധാനമന്ത്രിക്ക് എഴുതി.

വെല്ലുവിളി നിറഞ്ഞതും അനിശ്ചിതവുമായ ഈ സമയത്ത്, നാം ഓരോരുത്തരും പക്ഷപാതപരമായ താൽപ്പര്യങ്ങൾക്ക് മുതിരാതെ നമ്മുടെ രാജ്യത്തോടും മനുഷ്യരാശിയോടും ഉള്ള കടമയെ മാനിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തില്‍ അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :