തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തില്‍ അധികം കോവിഡ് രോഗികള്‍; വീണ്ടും നിയന്ത്രണങ്ങള്‍ക്ക് സാധ്യത !

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (08:07 IST)

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു മുകളില്‍ തുടരുന്നു. തുടര്‍ച്ചയായി ആറാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ഞായറാഴ്ച 1,383 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 396 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോട്ട്സ്പോട്ടുകളെ കണ്ടെത്തി അവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും.

കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 31 ശതമാനവും കേരളത്തില്‍ നിന്നാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :