അനുബന്ധ വാര്‍ത്തകള്‍
- തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തില്‍ അധികം കോവിഡ് രോഗികള്‍; വീണ്ടും നിയന്ത്രണങ്ങള്‍ക്ക് സാധ്യത !
- പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നു; കേന്ദ്രം പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്ക്
- വീണ്ടും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് !
- കേരളത്തില്‍ വീണ്ടും കോവിഡ് മല; തുടര്‍ച്ചയായ അഞ്ചു ദിവസവും ആയിരത്തിലേറെ രോഗികള്‍
- സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ 11 ശതമാനം കടന്നു; നാലുദിവസത്തിനിടെ രേഖപ്പെടുത്തിയത് 43മരണം
കേരളം വീണ്ടും കോവിഡ് നിയന്ത്രണങ്ങളിലേക്ക് !
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേരളം. തുടര്‍ച്ചയായ ആറ് ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ പൊലീസ് പരിശോധന കുറവാണ്. ഇനിമുതല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കും. പൊതു നിരത്തുകളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കും.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാനും ആലോചനയിലുണ്ട്. രോഗബാധിത മേഖലകളെ അടച്ചുപൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പരിഗണനയിലുള്ളത്. ആരോഗ്യവകുപ്പ് ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.