പായസക്കാര്യങ്ങള്‍

WD
പായസം എന്നു കേള്‍ക്കുമ്പോഴേ നാവില്‍ വെള്ളമൂറും. പായസം വയ്ക്കാമെന്നു കരുതിയാല്‍ പായസം നന്നാവാനുള്ള പൊടിക്കൈകള്‍ ഒന്നും അറിയാത്തതു കാരണം പലപ്പോഴും ശ്രമം പാഴാവുന്നു. ഇതാണ് നിങ്ങളുടെ അവസ്ഥയെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ,

പായസം വയ്ക്കുമ്പോള്‍ ശര്‍ക്കര നല്ലവണ്ണം അരിച്ച് എടുക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്തില്ല എങ്കില്‍ രുചിവ്യത്യാസം ഉണ്ടാവും. അരി വെന്തതിനു ശേഷം മാത്രമേ ശര്‍ക്കര ചേര്‍ക്കാവൂ അല്ലെങ്കില്‍ വേവ് കുറയും.

പായസത്തിനു മധുരം കൂടിപ്പോയോ? വിഷമിക്കേണ്ട, കുറച്ചു പാല്‍ കൂടി ചേര്‍ത്താല്‍ മതിയാവും. കുറുകിപ്പോയാലോ, അല്‍പ്പം തേങ്ങാപ്പാല്‍ കൂടി ചേര്‍ത്താല്‍ മതിയാവും.

പായസത്തില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവ നെയ്യില്‍ വറുത്ത് ഇട്ടാല്‍ രുചി കൂടും. ഏലക്ക, ചുക്ക്, ജീരകം ഇവ പൊടിച്ച് ചേര്‍ക്കുന്നത് ആസ്വാദ്യമായ ഗന്ധം നല്‍കും.

സേമിയ തിളച്ച വെള്ളത്തില്‍ വേണം വേവിക്കാന്‍. നെയ്യില്‍ വറുത്ത് വേവിച്ചാല്‍ വെന്ത് കലങ്ങുകയില്ല.

PRATHAPA CHANDRAN|
അധികം വരുന്ന പായസം അല്‍പ്പം പാല്‍ കൂടിചേത്ത് കുറുക്കി ഫ്രിഡ്ജി സൂക്ഷിക്കാം. ഇത് അടുത്ത ദിവസം ഉപയോഗിച്ചാല്‍ രുചിവ്യത്യാസം തോന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :