ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കരുത്, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 നവം‌ബര്‍ 2022 (20:05 IST)
ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് നല്ല ശീലമല്ല. ആഹാരത്തിനു അരമണിക്കൂര്‍ മുന്‍പോ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്. കൂടാതെ രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഒറ്റയടിക്ക് അത് കുടിക്കരുത്. വളരെ സാവധാനത്തില്‍ വേണം വെള്ളം കുടിക്കാന്‍. ഗ്ലാസില്‍ തന്നെ കുടിക്കാനും ശ്രദ്ധിക്കുക.

കൂടുതല്‍ സമയം എസിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം. മലബന്ധമുള്ളവര്‍ നിര്‍ബന്ധമായും ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ ജലം കുറഞ്ഞാല്‍ മലം കട്ടിയാവാനും മലബന്ധം ഉണ്ടാവാനും കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :