ശബരിമല മകരവിളക്കിനോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 നവം‌ബര്‍ 2022 (18:36 IST)
മണ്ഡല- മകരവിളക്കിനോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി . ഇതിനായി ക്ഷേത്രോപദേശക സമിതികള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ബെഞ്ച് ദേവസ്വത്തിനോട് ആശ്യപ്പെട്ടു.

ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ പരിശോധിക്കണം. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അക്കാര്യം സ്പെഷ്യല്‍ കമ്മീഷണര്‍ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ 59 ഇടത്താവളങ്ങള്‍ ഒരുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :