മുട്ട ഫ്രിഡ്ജില്‍ 'ഇങ്ങനെ' വയ്ക്കരുത്; വേഗം കേടാകും

രേണുക വേണു| Last Modified വെള്ളി, 30 ജൂലൈ 2021 (08:41 IST)

കറികളൊന്നും ഇല്ലെങ്കില്‍ ചോറുണ്ണാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അങ്ങനെ വരുന്ന സാഹചര്യങ്ങളിലാണ് മുട്ടയുടെ വില നാം മനസിലാക്കുന്നത്. ഒരു മുട്ടയെടുത്ത് ഓംലറ്റാക്കിയാല്‍ വയറുനിറയെ ചോറുണ്ണാന്‍ പറ്റും. അതുകൊണ്ട് തന്നെ വീട്ടിലെ ഫ്രിഡ്ജില്‍ എപ്പോഴും മുട്ട സൂക്ഷിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, ഫ്രിഡ്ജില്‍ വച്ചിട്ടും ചിലപ്പോഴൊക്കെ മുട്ട കേടുവരാറില്ലേ? അതിനു കാരണം എന്താണ്? മുട്ട ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാം. മുട്ട കേടുകൂടാതെ ഇരിക്കാനായി മുട്ടയുടെ കൂര്‍ത്തഭാഗം താഴെ വരുന്ന രീതിയില്‍ വേണം അടുക്കിവയ്ക്കാന്‍. അല്ലെങ്കില്‍ ഒരു പാത്രത്തിനുള്ളില്‍ മുട്ട അടുക്കി എഗ്ഗ് ട്രാക്കില്‍ വയ്ക്കാതെ ഫ്രിഡ്ജിനുള്ളില്‍ കൂടുതല്‍ തണുപ്പ് കിട്ടുന്ന സ്ഥലത്തുവയ്ക്കുക. മുട്ട പുഴുങ്ങുമ്പോള്‍ അതിന്റെ തോട് പൊട്ടാതിരിക്കാനും ചെറിയൊരുകാര്യം ശ്രദ്ധിച്ചാല്‍ മതി. മുട്ട പുഴുങ്ങാനായി വയ്ക്കുന്ന വെള്ളത്തില്‍ കുറച്ച് ഉപ്പ് ഇടുകയാണെങ്കില്‍ മുട്ടയുടെ തോട് പൊട്ടി പുറത്തുവരില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :