വെളുത്തുള്ളി പൊളിക്കാം ഈസിയായി; വീഡിയോ കണ്ടത് 2 കോടി ആളുകള്‍

2 കോടി ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

Last Modified വ്യാഴം, 20 ജൂണ്‍ 2019 (13:26 IST)
വെളുത്തുള്ളിയെ സര്‍വരോഗ സംഹാരിയായാണ് ഔഷധഗ്രന്ഥങ്ങളില്‍ പറയുന്നത്. ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുക. കുടവയറും അമിത വണ്ണവും കുറയും. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു സാധാരണ നിലയിലെത്തും. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി സത്തിനു കഴിയും.

എന്നാല്‍ വീട്ടമ്മമാര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും എല്ലാം അല്‍പം മെനക്കെട്ട ജോലിയാണ് വെളുത്തുള്ളി പൊളിക്കുന്നത്. പക്ഷേ സിംപിളായി വെളുത്തുള്ളി പൊളിക്കുന്ന ഒരു ട്വിറ്റര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഒരു വെളുത്തുള്ളി മുഴുവനോടെ കയ്യിലെടുത്ത് ഓരോ അല്ലിയായി ഒരു കത്തികൊണ്ട് കുത്തി അടര്‍ത്തിയെടുക്കുന്നു, കൈയില്‍ ഒട്ടിപ്പിടിക്കില്ല, അല്ലികള്‍ മുറിയാതെ കൃത്യമായി പൊളിഞ്ഞുവരികയും ചെയ്യുന്നുണ്ട്. 2 കോടി ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.എന്നാല്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന ചെറിയ വെളുത്തുള്ളി ഇങ്ങനെ പൊളിക്കുന്നത് അല്‍പം പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :